Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : L Never Support

ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാകില്ലെന്ന് മാര്‍പാപ്പ

വ​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ഒ​​​​രി​​​​ക്ക​​​​ലും യു​​​​ദ്ധ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക യാ​​​​ത്ര പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ഇ​​​​ക്വ​​​​റ്റോ​​​​റി​​​​യ​​​​ൽ ഗി​​​​നി​​​​യ​​​യി​​​​ലെ മ​​​​ലാ​​​​ബ​​​​യി​​​​ല്‍​നി​​​​ന്നു റോ​​​​മി​​​​ലേ​​​​ക്കു വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ മ​​​​ട​​​​ങ്ങ​​​​വേ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. എ​​​​ഴു​​​​പ​​​​തു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു മാ​​​​ര്‍​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ആ​​​​ഫ്രി​​​​ക്ക​​​​ന്‍ സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു മാ​​​​ര്‍​പാ​​​​പ്പ ആ​​​​ദ്യം സം​​​​സാ​​​​രി​​​​ച്ച​​​​ത്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ യു​​​​ദ്ധം, കു​​​​ടി​​​​യേ​​​​റ്റം, വ​​​​ധ​​​​ശി​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു മാ​​​​ര്‍​പാ​​​​പ്പ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു. ഒ​​​​രു സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ താ​​​​ന്‍ ഒ​​​​രി​​​​ക്ക​​​​ലും യു​​​​ദ്ധ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്നു മാ​​​​ര്‍​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

കു​​​​ടി​​​​യേ​​​​റ്റ​​​​മെ​​​​ന്ന​​​​ത് വ​​​​ള​​​​രെ സ​​​​ങ്കീ​​​​ര്‍​ണ​​​​വും ഒ​​​​ട്ടേ​​​​റെ രാ​​​​ജ്യ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നതുമായ വി​​​​ഷ​​​​യ​​​​മാ​​​​ണ്. ഇ​​​​തു യൂ​​​​റോ​​​​പ്പി​​​​നെ​​​​യോ അ​​​​മേ​​​​രി​​​​ക്ക​​​​യോ മാ​​​​ത്ര​​​​മ​​​​ല്ല ബാ​​​​ധി​​​​ക്കു​​​​ക. ഇ​​​​ത് ഒ​​​​രു ആ​​​​ഗോ​​​​ള പ്ര​​​​തി​​​​ഭാ​​​​സ​​​​മാ​​​​ണ്.


ഓ​​​രോ രാ​​​ജ്യ​​​ത്തി​​​നും അ​​​തി​​​ന്‍റെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ, അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മാ​​​ന്യ​​​ത​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണം-​​​​മാ​​​​ര്‍​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

അ​​​​ടു​​​​ത്ത യാ​​​​ത്ര​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​​ത്തി​​​​ന്, ലാ​​​​റ്റി​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ക്കാ​​​​ന്‍ അ​​​​തി​​​​യാ​​​​യ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ന്നും ഒ​​​​ന്നും സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. സ്‌​​​​പെ​​​​യി​​​​ന്‍ ആ​​​​ണ് മാ​​​​ര്‍​പാ​​​​പ്പ ഇ​​​​നി സ​​​​ന്ദ​​​​ര്‍​ശി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന രാ​​​​ജ്യം.

വ​​​​ധ​​​​ശി​​​​ക്ഷ നീ​​​​തീക​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​ത്തത്

ഇ​​​​റാ​​​​നി​​​​ലും മ​​​​റ്റു ന​​​​ട​​​​ക്കു​​​​ന്ന വ​​​​ധ​​​​ശി​​​​ക്ഷ നീ​​​​തീക​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​താ​​​​ണെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. വ​​​​ധ​​​​ശി​​​​ക്ഷ​​​​യെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്നു. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ അ​​​​ല​​​​പ​​​​ലി​​​​ക്കു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍ ബ​​​​ഹു​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ട​​​​ണം, സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണം-​​​​മാ​​​​ര്‍​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Latest News

Corehub Up